KeralaLatest NewsNews

കേരളത്തില്‍ മാത്രമല്ല യുജിസി നിര്‍ദ്ദേശം പാലിക്കപ്പെടാതിരിക്കുന്നത്: മന്ത്രി പി. രാജീവ്

തിരുവനന്തപുരം : കേരളത്തില്‍ 80 ശതമാനം ബുദ്ധിജീവികളും കമ്യൂണിസ്റ്റുകാരായിരിക്കുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിക്ക് വേണ്ടി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് നിയമമന്ത്രി ഇക്കാര്യം പറഞ്ഞത്. സര്‍വകലാശാല ചാന്‍സലറുടെ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലില്‍ ചര്‍ച്ച തുടരുന്നതിനിടെയായിരുന്നു പരാമര്‍ശം.

Read Also:പിപിഇ കിറ്റ് അഴിമതി ആരോപണം; ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ഇന്ത്യയിലെ 150 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യുജിസി അംഗീകാരം ഇല്ലെന്നും കേരളത്തില്‍ മാത്രമല്ല യുജിസി നിര്‍ദ്ദേശം പാലിക്കപ്പെടാതിരിക്കുന്നത് എന്ന് പി രാജീവ് പറഞ്ഞു. നിയമം അനുസരിച്ചാണ് സര്‍വകലാശാലകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്നത് എന്നും മന്ത്രി വാദിച്ചു.

സര്‍വകലാശാല സെനറ്റുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചവരെക്കുറിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാന്‍സലര്‍ ആക്കാനാണ് ബില്ലില്‍ വ്യക്തമാക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ ചാന്‍സലറെയും സര്‍ക്കാരിന് നിയമിക്കാനാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button