എയർലൈൻ രംഗത്ത് നിന്നും വിടവാങ്ങാനൊരുങ്ങി ബോയിംഗ് 747 വിമാനങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ് 747 വിമാനങ്ങളുടെ ഉൽപ്പാദനം നിർത്തിയതായി നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. ഏകദേശം അര നൂറ്റാണ്ടോളം എയർലൈൻ രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു ബോയിംഗ് 747 വിമാനങ്ങൾ. അതേസമയം, ഈ വിഭാഗത്തിലെ അവസാന മോഡൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്. യുഎസിലെ വാഷിംഗ്ടണ്ണിലുള്ള ഫാക്ടറിയിൽ നിന്നാണ് ഈ മോഡൽ പുറത്തിറക്കിയത്.
അവസാനമായി പുറത്തിറക്കിയ മോഡൽ കാർഗോ ആവശ്യങ്ങൾക്കായുള്ള അറ്റ്‌ലസ് എയറാണ് സ്വന്തമാക്കിയിരിക്കുന്നത്. കാർഗോ വിമാനം, 500 യാത്രക്കാരെ വഹിക്കുന്ന പാസഞ്ചർ വിമാനം, അമേരിക്കൻ പ്രസിഡന്റിനായുള്ള എയർഫോഴ്സ് വണ്‍ വിമാനം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്കായി ഈ കാലയളവിൽ ബോയിംഗ് 747 വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments