തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഡിസംബർ 9 മുതൽ പ്രാബല്യത്തിലായി.
ഒരാഴ്ച മുതൽ രണ്ടാഴ്ചക്കുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 2.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടാഴ്ച മുതൽ ഒരു മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശ ലഭിക്കുന്നതാണ്. ഒരു മാസം മുതൽ ഒന്നര മാസം വരെ കാലാവധി സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനമാണ് പലിശ നിരക്ക്. ഒന്നര മാസം മുതൽ മൂന്ന് മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ ലഭ്യമാണ്.
Also Read: ലോകത്തിൽ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട്: നേട്ടവുമായി ഈ രാജ്യം
90 ദിവസം മുതൽ 120 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4 ശതമാനവും, 121 ദിവസം മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.25 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 180 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കുന്നതാണ്. 271 ദിവസം മുതൽ 363 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പലിശ നിരക്ക്.
Post Your Comments