ഹെൽത്ത് കെയർ രംഗത്ത് പുതിയ ഏറ്റെടുക്കൽ നടപടിയുമായി രാജ്യത്തെ എഫ്എംജിസി ഭീമനായ ഹിന്ദുസ്ഥാൻ യൂണിലിവർ. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഫിറ്റ്നസ് ആൻഡ് ബ്യൂട്ടി കെയർ ബ്രാൻഡായ ഒസീവയുടെ 100 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് പദ്ധതിയിടുന്നത്. ഘട്ടം ഘട്ടമായാണ് ഓഹരികൾ ഏറ്റെടുക്കുക. ആദ്യ ഘട്ടത്തിൽ 51 ശതമാനം ഓഹരികളാണ് സ്വന്തമാക്കുക. 264.28 കോടി രൂപയാണ് ഇടപാട് മൂല്യം. രണ്ടാം ഘട്ട ഏറ്റെടുക്കൽ നടപടികൾ മൂന്ന് വർഷങ്ങൾക്ക് ശേഷമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് ശേഷം 49 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക.
ഒസീവയുടെ ഓഹരികൾക്ക് പുറമേ, വെൽബീയിംഗ് ന്യൂട്രീഷന്റെ ഓഹരികളും സ്വന്തമാക്കുന്നുണ്ട്. ഈ കമ്പനിയുടെ 19.8 ശതമാനം ഓഹരികളാണ് ഹിന്ദുസ്ഥാൻ യൂണിലിവർ വാങ്ങുന്നത്. രണ്ട് ഇടപാടുകളും മൂന്ന് മാസത്തിനുള്ളിലാണ് പൂർത്തീകരിക്കുക. വളർച്ച സാധ്യത മുന്നിൽ കണ്ടാണ് ഹിന്ദുസ്ഥാൻ യൂണിലിവർ ഹെൽത്ത് കെയർ രംഗത്ത് ചുവടുറപ്പിക്കുന്നത്.
Post Your Comments