NewsHealth & Fitness

മാതളനാരങ്ങ കഴിക്കൂ, ഗുണങ്ങൾ ഇതാണ്

മാതളനാരങ്ങയിൽ ഉയർന്ന അളവിൽ ആന്റി- ഓക്സിഡന്റ്, ആന്റി- വൈറൽ, ആന്റി- ട്യൂമർ പ്രോപ്പർട്ടികൾ എന്നിവ അടങ്ങിയിട്ടുണ്ട്

ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പഴങ്ങൾ ഒന്നാണ് മാതളനാരങ്ങ. നിരവധി പോഷക ഗുണങ്ങൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിന്റെ കലവറയായ മാതളനാരങ്ങ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ആരോഗ്യം സംരക്ഷിക്കാൻ നിർബന്ധമായും കഴിക്കേണ്ട മാതളനാരങ്ങയുടെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

മാതളനാരങ്ങയിൽ ഉയർന്ന അളവിൽ ആന്റി- ഓക്സിഡന്റ്, ആന്റി- വൈറൽ, ആന്റി- ട്യൂമർ പ്രോപ്പർട്ടികൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഡി, ഫോളിക് ആസിഡ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് മാതളനാരങ്ങ. മാതളനാരങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസ് ദിവസവും കുടിച്ചാൽ പ്രതിരോധശേഷി വർദ്ധിക്കുന്നതാണ്.

Also Read: ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം : പ്രതി പിടിയിൽ

മാതളനാരങ്ങയുടെ വിത്തുകൾ രക്തത്തിലെ പ്ലേറ്റ്‍ലെറ്റുകൾ കട്ടപിടിക്കുന്നത് തടയും. കൂടാതെ, മാതളനാരങ്ങയുടെ ആന്റി- ഓക്സിഡന്റ് ഗുണം ചീത്ത കൊളസ്ട്രോൾ ഓക്സിഡൈസ് ചെയ്യുന്നത് തടയുകയും, ശരീരത്തിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്യുന്നതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button