ചെറുതുരുത്തി: പിതാവിനു നേരെ ബന്ധു വീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ചെറുതുരുത്തി വട്ടപ്പറമ്പില്‍ ബംഗ്ലാവ് വീട്ടില്‍ നിബിന്റെ (22) വലതുകൈപ്പത്തിയാണ് അറ്റുപോയത്.
മതില് കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നിബിന്റെ ചെറിയച്ഛന്റെ മകനായ കൃഷ്ണകുമാര്‍ ആണ് കേസിലെ പ്രതി. ഇയാൾ ഒളിവിലാണ്.
ആദ്യം തൃശൂർ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ച നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Post Your Comments