ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം. ജീവിതശൈലിയിലും മാനസികാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ അമിതവണ്ണത്തിന് കാരണമാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അമിതവണ്ണം നിയന്ത്രിച്ച് നിർത്താൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ.
ഉറക്കക്കുറവും അമിതവണ്ണവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു. ഉറക്കക്കുറവ് ശരീരഭാരത്തെ പ്രതികൂലമായി ബാധിക്കുകയും, അതിനോടൊപ്പം തന്നെ അമിതവണ്ണത്തിനും കാരണമാകും. കൂടാതെ, സമ്മർദ്ദം വർദ്ധിക്കുന്നതും ഭാരം കൂടുന്ന കാരണങ്ങളിൽ ഒന്നാണെന്ന് പഠനങ്ങൾ പറയുന്നു.
Also Read: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും തീവെച്ച് നശിപ്പിച്ചു
ശരീരത്തിൽ ഉയർന്ന അളവിൽ കോട്ടിസോൾ ഉൽപ്പാദിപ്പിക്കുമ്പോൾ ഭക്ഷണം കഴിക്കാനുള്ള പ്രേരണ വർദ്ധിക്കും. ഉയർന്ന അളവിൽ ഭക്ഷണം കഴിക്കുന്നത് ശരീരഭാരവും വർദ്ധിപ്പിക്കും. ഒരു ഗ്ലാസ് വെള്ളം കുടിച്ചതിനുശേഷം മാത്രം ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ നേരത്തെയും ആഹാരം കഴിക്കാൻ ഏറ്റവും ചുരുങ്ങിയത് 10 മിനിറ്റോളം എടുത്ത് സാവധാനത്തിൽ കഴിക്കുക.
Post Your Comments