വിപണി കീഴടക്കാൻ റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 10 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ ഈ സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. റിയൽമി 10 പ്രോ 5ജിയുടെ സവിശേഷതകൾ അറിയാം.
6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080 × 2,400 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ലഭ്യമാണ്. 6എൻഎം സ്നാപ്ഡ്രാഗൺ 695 5ജി പ്രോസസറാണ് നൽകിയിരിക്കുന്നത്. 108 മെഗാപിക്സൽ സാംസംഗ് എച്ച്എം6 പ്രൈമറി സെൻസർ 2 മെഗാപിക്സൽ പോർട്രെയറ്റ് സെൻസർ എന്നിവയുള്ള ഡ്യുവൽ റിയൽ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: മദ്യത്തിന്റെ പൊതുവിൽപ്പന നികുതിവർധന ബില്ല് പാസാക്കി നിയമസഭ
6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 24,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 25,999 രൂപയുമാണ് വില. ഡിസംബർ 16 മുതലാണ് റിയൽമി 10 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.
Post Your Comments