MollywoodLatest NewsCinemaNews

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനായി

മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നടൻ നിരഞ്ജ് മണിയൻപിള്ള വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. ഇന്ന് രാവിലെ 9.15ന് പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം. നടന്മാരായ മമ്മൂട്ടി, ജയറാം, ജഗദീഷ്, നിർമ്മാതാവ് സുരേഷ് കുമാർ, സംവിധായകൻ സേതു, തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും ചടങ്ങിൽ പങ്കെടുത്തു. വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച് നടക്കും. മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്.

‘ബ്ലാക്ക് ബട്ടർഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്കെത്തുന്നത്. തുടർന്ന് ‘ബോബി’, ‘ഡ്രാമ’, ‘ഫൈനൽസ്’ തുടങ്ങിയ സിനിമകളിലും നിരഞ്ജ് ഭാഗമായി. ‘വിവാഹ ആവാഹനം’ എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഈ അടുത്ത ദിവസം തിയേറ്ററുകളിലെത്തിയത്. ‘കാക്കിപ്പട’, ‘ഡിയര്‍ വാപ്പി’, ‘നമുക്ക് കോടതിയില്‍ കാണാം’ എന്നിവയാണ് നിരഞ്ജിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Read Also:- ഈ സമയത്ത് പൈനാപ്പിള്‍ കഴിക്കരുത്; വിദഗ്ധർ പറയുന്നു

ഫാഷന്‍ ഡിസൈനറാണ് നിരഞ്ജന. ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസൈനിങില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന.

shortlink

Related Articles

Post Your Comments

Related Articles


Back to top button