ഈ വർഷത്തെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐഎംഡിബി(ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്). തമിഴ് സൂപ്പർതാരം ധനുഷാണ് പട്ടികയിൽ ഒന്നമത്. ബോളിവുഡ് നടിമാരായ ആലിയ ഭട്ടും ഐശ്വര്യ റായിയും ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടംനേടി.
ഈ വർഷം ധനുഷിന്റെ 4 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. കൂടാതെ, താരം അഭിനയിച്ച ഹോളിവുഡ് ചിത്രമായ ‘ഗ്രേ മാൻ’ ഈ വർഷം പുറത്തിറങ്ങി. ഇത് കൂടാതെ തമിഴിൽ ‘മാരൻ’, ‘തിരുചിത്രമ്പലം’, ‘നാനേ വരവൻ’ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു.
തെലുങ്കു നടൻ രാംചരൺ നാലാം സ്ഥാനത്തും നടി സാമന്ത അഞ്ചാം സ്ഥാനത്തുമാണ്. ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും കിയാര അദ്വാനിയും ആറ്, ഏഴ് സ്ഥാനങ്ങളിൽ ഇടംനേടി. തെലുങ്ക് താരങ്ങളായ ജൂനിയർ എൻടിആറും അല്ലു അർജുനും ഈ പട്ടികയിൽ എട്ടും ഒൻപതും സ്ഥാനങ്ങളിലാണ്. കന്നഡ നടൻ യാഷ് പത്താം സ്ഥാനത്തും.
Read Also:- കഴുത്തിലെ ഇരുണ്ട നിറം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…
തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ അജിത്, വിജയ് എന്നിവരുടെ പേരുകൾ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘വാത്തി’യാണ്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.
Post Your Comments