ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങി പ്രമുഖ ടെക് ഭീമനായ ആമസോൺ. ആമസോൺ പ്രൈം, ആമസോൺ പേ, ആമസോൺ മ്യൂസിക് തുടങ്ങിയ സേവനങ്ങൾക്ക് പിന്നാലെ ആമസോൺ പ്രൈം ഗെയിമിംഗ് സേവനവും ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാൻ സാധ്യത. നിലവിൽ, യുഎഇ, യുകെ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ സേവനം ലഭിക്കുന്നത്.
ആമസോണിന്റെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ ഇന്ത്യയിൽ ഗെയിമിംഗ് കണ്ടന്റുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അധികം വൈകാതെ തന്നെ സൗജന്യ ഗെയിമുകളുമായി ആമസോൺ പ്രൈം ഗെയിമിംഗ് എത്തുമെന്ന് തന്നെയാണ് ഉപയോക്താക്കളുടെ പ്രതീക്ഷ. ഇതിന്റെ മുന്നോടിയായി ചില സൂചനകൾ ആമസോൺ പ്രൈമിന്റെ വെബ്സൈറ്റിൽ നൽകിയിരുന്നു. ആദ്യമായി 2016- ലാണ് ആമസോൺ പ്രൈം ഗെയിമിംഗ് അമേരിക്കയിൽ അവതരിപ്പിച്ചത്.
Post Your Comments