ന്യൂഡൽഹി: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഓഫീസിൽ പ്രത്യേക പോസ്‌റ്റർ പതിച്ച ആം ആദ്മി പാർട്ടിക്ക് നിരാശ. ദേശീയ പാർട്ടിായി ആപ്പ് മാറിയെന്നാണ് പോസ്റ്ററിൽ പറയുന്നത്. ‘ആം ആദ്‌മി പാർട്ടി ദേശീയ പാർട്ടിയായതിന് എല്ലാവർക്കും അഭിനന്ദനങ്ങൾ’ എന്നാണ് പോസ്‌റ്ററിൽ രേഖപ്പെടുത്തിയത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പ്രഖ്യാപിക്കുന്നതോടെ രാജ്യത്തിന് പുതിയ ദേശീയ രാഷ്ട്രീയ പാർട്ടിയെ ലഭിക്കുമെന്നായിരുന്നു എഎപിയുടെ വിശ്വാസം.
എന്നാൽ ആദ്യ ഫലസൂചനകളിൽ നിന്ന് എഎപിയ്ക്ക് തിരിച്ചടി ഉണ്ടായതായി വ്യക്തമാണ്. ഗുജറാത്തിലും, ഹിമാചലിലും ഏറെ പിന്നിലാണ് എഎപി ഇപ്പോൾ. ഡൽഹിയിലും പഞ്ചാബിലും അധികാരം നേടുകയും ഗോവ നിയമസഭയിൽ രണ്ട് എംഎൽഎമാർ വിജയിക്കുകയും ചെയ്‌തതോടെ, ഇപ്പോൾ ഗുജറാത്തിലെയും ഹിമാചലിലെയും വോട്ട് ശതമാനത്തിന് എഎപിയെ ദേശീയ പാർട്ടിയായി മാറ്റുമെന്നായിരുന്നു അവരുടെ വിശ്വാസം.
നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട് വിഹിതം ഉണ്ടാവുക, അതല്ലെങ്കില്‍ ലോക്‌സഭയില്‍ ആകെയുള്ളതിന്റെ രണ്ടു ശതമാനം സീറ്റുകള്‍ നേടുക, നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി എന്നിവയാണ് നിലവില്‍ ദേശീയ പാര്‍ട്ടി അംഗീകാരത്തിനുള്ള നിബന്ധനകൾ. ഇവയിൽ ഏതെങ്കിലും ഒന്ന് പാലിച്ചാൽ ദേശീയ പാർട്ടി പദവി ലഭിക്കും.
Post Your Comments