KeralaLatest NewsNews

രാത്രിയില്‍ സ്ത്രീകളെ വിലക്കുന്നതെന്തിന് ? എത്രകാലം പെണ്‍കുട്ടികളെ പൂട്ടിയിടും ? രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി

പ്രശ്നക്കാരായ പുരുഷന്‍മാരെയാണ് പൂട്ടിയിടേണ്ടതെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണെന്നും കോടതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെണ്‍കുട്ടികള്‍ക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്നക്കാരായ പുരുഷന്‍മാരെയാണ് പൂട്ടിയിടേണ്ടതെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണെന്നും കോടതി ചോദിച്ചു.

Read Also: സംരംഭക വര്‍ഷം പദ്ധതിയില്‍ ചരിത്രം തീര്‍ത്ത് എറണാകുളം; 10,000 സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറി

‘രാത്രിയില്‍ സ്ത്രീകളെ വിലക്കുന്നതെന്തിന് ? എത്രകാലം പെണ്‍കുട്ടികളെ പൂട്ടിയിടും ? പുരുഷന്‍മാര്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ ?’- കോടതി ചോദിച്ചു. മാതാപിതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് കോളജ് ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ ഉണ്ടല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. അവിടെയൊന്നും കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഇല്ലേയെന്നും കോടതി മറുചോദ്യം ഉന്നയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button