ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നത് ഉചിതമാണെന്ന് മല്ലിക സാരാഭായ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ട. കലാകാരന്‍മാരും വിദ്യാഭ്യസ വിദഗ്ദരും ചാന്‍സലറാകുന്നത് ഗുണം ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
കലാമണ്ഡലത്തെ കുറിച്ച് വള്ളത്തോളിനുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും മല്ലിക സാരാഭായ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മല്ലികാ സാരാഭായിയെ കലാമണ്ഡലത്തിന്റെ വൈസ് ചാൻസലറാക്കിയതിന് പിന്നാലെയാണ് അവരുടെ പ്രതികരണം.
അതേസമയം, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇത് പോലെ നിര്‍ണായകമായ ബില്ല് കൊണ്ടുവരുമ്പോള്‍ പ്രതിപക്ഷത്തോട് കൂടിയാലോചിക്കണം. തട്ടി കൂട്ടിയ ബില്ല് അല്ലാതെ കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന് ഗുണപരമായ ബില്ല് കൊണ്ടുവരണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
Post Your Comments