KeralaLatest NewsNews

മത്സ്യത്തൊഴിലാളികൾക്ക് ഭവന സമുച്ചയം നിർമ്മിക്കാൻ ഭൂമി കൈമാറും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാൻ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറും. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശത്തിലുളള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമി സേവനവകുപ്പുകൾ തമ്മിലുളള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.

Read Also: ‘എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും, പുരുഷൻമാർക്ക് കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ?’: ഹൈക്കോടതി

അതേസമയം, കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ ദീർഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികൾക്ക് പുതുക്കിയ ഭരണാനുമതി നൽകുമെന്നും മന്ത്രിസഭാ യോഗം തതീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കുന്നതിന് അധികമായി ആവശ്യമായ 8,10,28,411 രൂപ കൂടി ഉൾപ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് നൽകുക.

വടക്കഞ്ചേരി-തൃശ്ശൂർ സെക്ഷൻ ദേശീയ പാത വികസനം മുലം (കുതിരാൻ ടണൽ നിർമ്മാണത്തിന് ഏറ്റെടുത്ത വന ഭൂമി) നഷ്ടമാകുന്ന വന ഭൂമിക്ക് പകരം കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടി വില്ലേജിൽ 1.4318 ഹെക്ടർ റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.

Read Also: സ്വന്തം ഭാര്യയെക്കുറിച്ച്‌ അശ്ലീലം പറയുന്ന സംവിധായകന്‍, ചോദ്യം ചെയ്തതോടെ സീരിയലിൽ നിന്നും പുറത്താക്കിയെന്ന് നടി മഹിമ

shortlink

Related Articles

Post Your Comments

Related Articles


Back to top button