ഭഗല്‍പുര്‍: മകളുടെ വിവാഹത്തിന് കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് ബ്ലേഡ് മാഫിയ വീട്ടമ്മയെ ദാരുണമായി കൊലപ്പെചുത്തി. ബിഹാറിലാണ് വീട്ടമ്മയെ ബ്ലേഡ് മാഫിയ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. കൈകാലുകള്‍ ഛേദിക്കപ്പെട്ട വീട്ടമ്മ രക്തം വാര്‍ന്ന് മരിച്ചു. ബിഹാറിലെ ഭഗല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഷക്കീല്‍ മിയാന്‍, കൂട്ടാളി ജുദിന്‍ മിയാന്‍ എന്നിവരാണ് അറസ്റ്റിലായത്. നീലം ദേവി എന്ന വീട്ടമ്മയോടാണ് ഇവര്‍ അതിക്രമം കാണിച്ചത്.
ശനിയാഴ്ചയാണ് സംഭവം. പണം മടക്കിനല്‍കാത്തതിനെ ചൊല്ലിയുള്ള വഴക്കില്‍ ഷകീല്‍ മിയാന്‍ ആണ് വീട്ടമ്മയുടെ അവയവങ്ങള്‍ ഛേദിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.
Post Your Comments