പ്രമുഖ ടെക് കമ്പനിയായ അഡോബ് നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. കമ്പനിയുടെ സെയിൽസ് ടീമിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. മറ്റ് ആഗോള കമ്പനികളെപ്പോലെ അഡോബിനെയും സാമ്പത്തിക മാന്ദ്യം നേരിയ തോതിൽ പിടികൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചത്. അതേസമയം, വരും ആഴ്ചകളിലും കമ്പനി കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം, അഡോബില്‍ 28,700 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. സെയിൽസ് ടീമിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും, കമ്പനിയുടെ ചില തന്ത്ര പ്രധാനമായ സ്ഥാനങ്ങളിലേക്കുളള നിയമനങ്ങൾ നടത്തുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പ്രഖ്യാപിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 106 കേസുകൾ
അഡോബിന് പുറമേ, ബൈജൂസ്, ജോഷ്, ഹെൽത്തിഫൈമി തുടങ്ങിയ ഇന്ത്യൻ സാങ്കേതിക സ്ഥാപനങ്ങളും, ട്വിറ്റർ, മെറ്റ തുടങ്ങിയ ആഗോള ടെക് ഭീമന്മാരും ഇതിനോടകം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
Post Your Comments