
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്.
Read Also : ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാനൊരുങ്ങി ഫെഡറൽ ബാങ്കും, ഫുട്ബോൾ ഫിയെസ്റ്റ ക്യാമ്പയിന് തുടക്കമിട്ടു
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ട് മാസം മുമ്പാണ് ജിഷ്ണുവിനെ നായ കടിച്ചത്.
എന്നാൽ, സംഭവശേഷം ജിഷ്ണു പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments