ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ ശീതള പാനീയ നിർമ്മാതാക്കളായ പെപ്സികോ. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ നോർത്ത് അമേരിക്കൻ സ്നാക്സ് ആന്റ് ബിവറേജസ് വെർട്ടിക്കലുകളുടെ ആസ്ഥാനത്ത് നിന്നാണ് നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്.
പിരിച്ചുവിടൽ നടപടികൾ സംബന്ധിച്ച് ജീവനക്കാർക്ക് മെമ്മോയും കമ്പനി നൽകിയിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതോടെ, പ്രവർത്തന രംഗത്ത് കൂടുതൽ മാറ്റങ്ങൾ നടപ്പാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയുടെ ബിവറേജസ് ബിസിനസിൽ നിന്നുമാണ് കൂടുതൽ ജോലിക്കാരെ പിരിച്ചുവിടാൻ സാധ്യത.
കമ്പനിയുടെ നോർത്ത് അമേരിക്കൻ സ്നാക്ക്സ്, പാക്കേജ്ഡ് ഫുഡ് ബിസിനസിന് ചിക്കാഗോ, ടെക്സാസ് എന്നിവിടങ്ങളിലും ആസ്ഥാനമുണ്ട്. ശീതള പാനീയത്തിന് പുറമേ, ഡോറിറ്റോസ് നാച്ചോസ്, ലെയ്സ് പൊട്ടറ്റോ ചിപ്സ്, ക്വാക്കർ ഓട്സ് എന്നിവയും കമ്പനി നിർമ്മിക്കുന്നുണ്ട്.
Post Your Comments