തിരുവനന്തപുരം: കേരളത്തിന്റെ ബ്രാന്‍ഡ് ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. അതുകൊണ്ടുതന്നെ, കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് നല്‍കാനുള്ള തീരുമാനം കേരള സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് പി. രാജീവ് നിയമസഭയില്‍ പറഞ്ഞു. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് സര്‍ക്കാരിന്റെ പരിശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also:വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും സഹവാസവും നിയമവിരുദ്ധമാക്കി ഈ രാജ്യം
കേരളത്തിന്റെ ബ്രാന്‍ഡ് ലോകത്തില്‍ തന്നെ ശ്രദ്ധേയമായിട്ടുള്ളതാണ്. അതു കൊണ്ട് ഒരു കേരള ബ്രാന്‍ഡ് നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഉല്‍പ്പന്നങ്ങള്‍ക്ക് കേരളാ ബ്രാന്‍ഡ് എന്ന ലേബല്‍ നല്‍കും. ഇങ്ങനെ ഒരു സംവിധാനം കൊണ്ടു വന്നാല്‍ വിപണിയില്‍ കേരളത്തിന്റെ ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കും എന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.
പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേള നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തും. 1000 കോടി ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി രണ്ട് വര്‍ഷത്തിനുള്ളില്‍ കെല്‍ട്രോണിനെ മാറ്റുമെന്നും പി. രാജീവ് നിയമസഭയില്‍ പറഞ്ഞു.
Post Your Comments