Latest NewsKerala

മദ്യക്കുപ്പിക്ക് പ്രദേശത്തിന്റെ പേരിടുന്നത് ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളി. തെരുവിലിറങ്ങേണ്ടി വരും: കെ എൻ എ ഖാദർ

മലബാർ ബ്രാണ്ടി എന്ന പേരിൽ മദ്യം പുറത്തിറക്കാനുള്ള സർക്കാർ നടപടിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് നേതാവ് അഡ്വ. കെഎൻഎ ഖാദർ. മലബാർ എന്ന പേരിൽ വിദേശമദ്യം പുറത്തിറക്കി ലാഭം കൊയ്യാനുള്ള സർക്കാരിന്റേയും ബീവറേജ് കോർപ്പറേഷന്റേയും നടപടി മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ മലബാറുകാർക്ക് തെരുവിൽ ഇറങ്ങേണ്ടി വരുമെന്നും കെഎൻഎ ഖാദർ പറഞ്ഞു. കേരളത്തിന്റെ ഏതാനും ജില്ലകൾ ഉൾപ്പെടുന്ന പ്രദേശത്തെ പൊതുവായി വിശേഷിപ്പിക്കുന്ന പേര് മദ്യക്കുപ്പിക്ക് നൽകി ലാഭം കൊയ്യാനാണ് നീക്കം. ഇത് പ്രതിഷേധാർഹമാണ്. മുസ്ലീംലീഗ് ബളാൽ പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ലിംഗ് പ്ലാൻറ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ അടുത്ത ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button