Latest NewsNewsIndia

ജമ്മു കശ്മീരിൽ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം: സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

ജമ്മു കശ്മീര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം കണ്ടെടുത്തു. ഷോപ്പിയാനിലെ ഷിര്‍മല്‍ മേഖലയില്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിലാണ് ഐഇഡി കണ്ടെത്തിയത്. തുടർന്ന്, ബോംബ് സ്‌ക്വാഡ് സംഘം സ്ഥലത്തെത്തി ഐഇഡി നിര്‍വീര്യമാക്കി.

ഭീകരര്‍ വന്‍ സ്‌ഫോടനത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് സംഭവം നല്‍കുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാസവും നോര്‍ത്ത് കശ്മീരിലെ ബന്ദിപൂര്‍ ജില്ലയില്‍ നിന്ന് ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം ഐഇഡി) കണ്ടെത്തിയിരുന്നു. അത് ബോംബ് സ്‌ക്വാഡ് വിജയകരമായി നിര്‍വീര്യമാക്കി.

ദക്ഷിണ കൊറിയൻ സിനിമകൾ കാണുകയും വിൽക്കുകയും ചെയ്തു: ആൺകുട്ടികളെ വെടിവെച്ചു കൊന്ന് ഉത്തരകൊറിയ

നേരത്തെ, വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ബദ്യാരയ്ക്കും കന്‍ബത്തി ഗ്രാമത്തിനും ഇടയിലുള്ള ബന്ദിപ്പോര-സോപോര്‍ റോഡില്‍ ഒരു ഐഇഡി കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button