
18 പുരാണങ്ങളിൽ ഒന്നാണ് ഗരുഡപുരാണത്തിലെ പ്രധാന ആരാധന മൂർത്തി മഹാവിഷ്ണുവാണ്. ഒരു വ്യക്തിയുടെ ജീവിതം ലളിതവും മനോഹരവുമാക്കാൻ ഗരുഡപുരാണത്തിൽ നിരവധി മാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ടത്രെ. ഈ മാർഗ്ഗങ്ങൾ പിന്തുടരുന്നവർക്ക് ജീവിതത്തിൽ വിജയം ലഭിക്കുമെന്നും ആളുകൾ വിശ്വസിക്കുന്നു.
മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനും നാരായണനും തമ്മിലുള്ള സംഭാഷണത്തിലാണ് ജീവിത വിജയത്തിന് വേണ്ട കാര്യങ്ങൾ വ്യക്തമാക്കുന്നത്. ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന ഗരുഡപുരാണത്തിലെ 5 കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
ഇവയാണ് ആ അഞ്ചു കാര്യങ്ങൾ
മുഷിഞ്ഞ വസ്ത്രം ധരിക്കുക
ഗരുഡപുരാണം അനുസരിച്ച്, ആരെങ്കിലും എല്ലായ്പ്പോഴും മുഷിഞ്ഞ വസ്ത്രം ധരിച്ചാൽ, ലക്ഷ്മി ദേവി അവരിൽ നിന്നും അകലും. ലക്ഷ്മി ദേവിക്ക് ശുചിത്വം വളരെ ഇഷ്ടമാണ്. ശുചിത്വം പാലിക്കുന്ന വീട്ടിലാണ് ദേവി ചൈതന്യം കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.
മറ്റുള്ളവരുടെ തെറ്റുകൾ മാത്രം കണ്ടെത്തുന്നവർ
ഗരുഡപുരാണം അനുസരിച്ച്, സ്വഭാവത്താൽ വിമർശനാത്മകരായ ആളുകൾ, അവരുടെ ജീവിതത്തിൽ ദാരിദ്ര്യം നിലനിൽക്കുന്നു. അനാവശ്യമായി ഒച്ചവെക്കുന്നവരും മറ്റുള്ളവരോട് മോശമായി പെരുമാറുന്നവരും മോശമായി സംസാരിക്കുന്നവരും ഈ സ്വഭാവത്തിൽ ഉൾപ്പെടുന്നു.
സൂര്യോദയം വരെ ഉറങ്ങുന്നവർ
ഗരുഡപുരാണം അനുസരിച്ച് മണിക്കൂറുകളോളം ഉറങ്ങുന്നവർ മടിയന്മാരാണ്. ഇത്തരക്കാരുടെ ജീവിതത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും, അതിനാൽ നിങ്ങളുടെ ജോലി ചെയ്യുമ്പോൾ, അലസത പൂർണ്ണമായും ഇല്ലാതാക്കുക.
സമ്പത്തിന്റെ അതിപ്രസരം
ഗരുഡപുരാണം അനുസരിച്ച്, ഉള്ള സമ്പത്തിൽ അഭിമാനിക്കുന്ന ഒരാൾ ബുദ്ധിപരമായി ദുർബലനാണ്. ഇത്തരക്കാരുടെ വീട്ടിൽ ലക്ഷ്മീദേവി അധികനാൾ നിൽക്കില്ല.
കഠിനാധ്വാനം ചെയ്യാത്തവർ
ഗരുഡപുരാണം അനുസരിച്ച്, കഠിനാധ്വാനികളായ ആളുകളോടാണ് ലക്ഷ്മി ദേവിക്ക് പ്രിയം. കഠിനാധ്വാനം ചെയ്യാതെ മറ്റുള്ളവരെ താഴ്ത്താൻ ശ്രമിക്കുന്നവരോട് ലക്ഷ്മി ദേവി കോപിക്കും. വിജയം അവരിൽ നിന്ന് അകലെയായിരിക്കും.
Post Your Comments