Latest NewsLife Style

കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം

 

കറിവേപ്പിലയെ അത്ര നിസാരമായി കാണേണ്ട. കറിവേപ്പിലയോളം ഗുണങ്ങളുള്ള മറ്റൊരു ഇല ഉണ്ടോ എന്നുതന്നെ പലർക്കും സംശയമുണ്ടാകും. ഭക്ഷണത്തിനു രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്.  അറിയാം കറിവേപ്പില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്…

വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.

ശരീരത്തിന്റെ ഇൻസുലിൻ പ്രവർത്തനത്തെ സ്വാധീനിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. കറിവേപ്പില ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. കൂടാതെ വയറുവേദന സുഖപ്പെടുത്താനും കറിവേപ്പില ഉപയോഗിക്കുന്നു. അവ മലവിസർജ്ജനത്തെ സഹായിക്കുകയും ദഹന എൻസൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കറിവേപ്പില. എൽഡിഎൽ കൊളസ്‌ട്രോൾ ഉൽപ്പാദിപ്പിക്കുന്ന കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ തടയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button