വിവോയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോണായ വിവോ വൈ02 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് വിവോ ഇ- സ്റ്റോർ വഴിയും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിവോ വൈ02 സ്വന്തമാക്കാൻ സാധിക്കും. ഈ സ്മാർട്ട്ഫോണുകളുടെ മറ്റു ഫീച്ചറുകൾ പരിചയപ്പെടാം.
6.51 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഫുൾവ്യൂ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 720×1,600 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട്. മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നതിന്റെ ഭാഗമായി ഐ പ്രൊട്ടക്ഷൻ മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ട കോർ മീഡിയടെക് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ഗോ എഡിഷൻ അടിസ്ഥാനമാക്കിയുള്ളതാണ്.
Also Read: കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്
8 മെഗാപിക്സൽ പ്രധാന ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് പുറത്തിറക്കിയിരിക്കുന്നത്. 10 വാട്സ് വയർഡ് ചാർജിംഗും 5 വാട്സ് റിവേഴ്സ് ചാർജിംഗും പിന്തുണയ്ക്കുന്നുണ്ട്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.
ഓർക്കിഡ് ബ്ലൂ, കോസ്മിക് ഗ്രേ കളർ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വിവോ വൈ02 വാങ്ങാൻ സാധിക്കുക. 8,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില.
Post Your Comments