കൊച്ചി: ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ഏകീകൃത കുർബാനയെ എതിർക്കുന്നവരിൽ നിന്ന് ഭീഷണിയുണ്ടെന്നും പള്ളിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും ആരാധന നടത്താൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആർച്ച് ബിഷപ്പ് കോടതിയിൽ സമീപിച്ചത്. വിഷയത്തിൽ വിശദ റിപ്പോർട്ട് നൽകാനും സുരക്ഷ ഒരുക്കാനും പോലീസിന് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് നിർദേശം നൽകി. കേസിൽ ഡിസംബർ 8ന് വിശദമായി വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
Read Also: വിവോ: ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, ഫീച്ചറുകൾ അറിയാം
കഴിഞ്ഞ ദിവസം ബസിലിക്കയിൽ എത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് കുർബാന അർപ്പിക്കാൻ പോലും കഴിയാത്ത തരത്തിലായിരുന്നു പ്രതിഷേധം നടന്നത്. ഈ സാഹചര്യത്തിലായിരുന്നു ആർച്ച് ബിഷപ്പ് കോടതിയെ സമീപിച്ചത്. എറണാകുളം – അങ്കമാലി അതിരൂപത അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സ്ഥാനമേറ്റെടുത്ത ആൻഡ്രൂസ് താഴത്തിന് പള്ളിയിലേക്ക് പ്രവേശിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
Read Also: വിപണി കീഴടക്കാൻ വൺപ്ലസ് നോർഡ് സിഇ 3 സ്മാർട്ട്ഫോണുകൾ അടുത്ത വർഷം എത്തിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments