അഹമ്മദാബാദ്: വെറും ഫോട്ടോകള്‍ കൊണ്ട് മാത്രം ഭാര്യയുടെ അവിഹിതം തെളിയിക്കാന്‍ ഭര്‍ത്താവിന് കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും അതിനാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നും കാണിച്ച് ഭര്‍ത്താവ് ഫോട്ടോകള്‍ തെളിവായി ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ആരോപണം മുന്‍നിര തെളിവുകള്‍ ഉപയോഗിച്ച് തെളിയിക്കേണ്ടതുണ്ട്, കൂടാതെ വെറും ഫോട്ടോഗ്രാഫുകള്‍ ഹാജരാക്കിയാല്‍ മതിയാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തനിക്കും പെണ്മക്കള്ക്കും ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജിക്കാന്റെ ഭാര്യ അഹമ്മദാബാദ് ഇടക്കാല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 30,000 രൂപ നല്‍കണമെന്ന് കുടുംബകോടതി ഉത്തരവിട്ടു. ഇതിത് എതിരെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
എല്ലാമാസവും ജീവനാംശം നല്കാന് തന്റെ വരുമാനം തികയില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചു. ഇതിന് മറുപടിയായി, ഭാര്യ ഹര്‍ജിക്കാരന്റെ ഉടമസ്തയിലുള്ള സ്വത്തുക്കള്‍ ആഡംബരക്കാറുകളുടെ തെളിവുകള്‍ എന്നിവ സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് ഹര്ജിക്കാരന് ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു.
Post Your Comments