Latest NewsNewsBusiness

പിരിച്ചുവിടൽ നടപടികൾ കടുപ്പിച്ച് ആമസോൺ, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത

ആമസോണിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന് അടുത്തിടെ സൂചനകൾ നൽകിയിരുന്നു

പ്രമുഖ ടെക് ഭീമനായ ആമസോണിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 20,000 ജീവനക്കാരെയാണ് രണ്ടാം ഘട്ടത്തിൽ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ തുടങ്ങിയവർക്കാണ് തൊഴിൽ നഷ്ടമാകാൻ സാധ്യത.

ആമസോണിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന് അടുത്തിടെ സൂചനകൾ നൽകിയിരുന്നു. നവംബറിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 10,000- ലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ, നവംബറിൽ റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയാണ് ഇത്തവണ പിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന ജീവനക്കാരുടെ എണ്ണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, വരും മാസങ്ങളിലാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുക.

Also Read: യുവതിയുടെ മരണം 9 വര്‍ഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍

ആഗോള തലത്തിൽ നിരവധി കമ്പനികളാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി മെറ്റ, ട്വിറ്റർ തുടങ്ങിയവ ഇതിനോടകം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button