ഒട്ടനവധി പേരുടെ ആഗ്രഹങ്ങളിൽ ഒന്നാണ് ഐഫോൺ സ്വന്തമാക്കുക എന്നത്. അത്തരത്തിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 13 നാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഉപയോക്താക്കൾക്ക് 69,900 രൂപയ്ക്ക് ഐഫോൺ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, നിബന്ധനകൾക്ക് വിധേയമായി 26,401 രൂപ വരെ വിലക്കിഴിവും ലഭ്യമാണ്.
പുതിയ ഐഫോൺ വാങ്ങുമ്പോൾ പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പരമാവധി 22,500 രൂപയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുന്നത്. ഇതോടെ, 43,499 രൂപയ്ക്ക് വരെ ഐഫോൺ 13 സ്വന്തമാക്കാൻ കഴിയും. ലൈവ് ഹിന്ദുസ്ഥാൻ അനുസരിച്ച്, ഉപയോക്താക്കൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി 3,901 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്.
ഒട്ടനവധി ഫീച്ചറുകൾ അടങ്ങിയതാണ് ഐഫോൺ 13. ആപ്പിൾ എ15 ബയോണിക് ചിപ് സെറ്റാണ് നൽകിയിരിക്കുന്നത്. ഈ ഫോണുകൾക്ക് 6.1 ഇഞ്ച് സൂപ്പർ റെറ്റിന എച്ച്ഡിആർ സ്ക്രീനും, കൂടുതൽ ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫും ലഭ്യമാണ്.
Post Your Comments