Latest NewsInternational

അമേരിക്കയിൽ വേക്കൻസി ഒഴിവ്, ശമ്പളം ഒരുകോടി രൂപ: ജോലി എലിയെ പിടിത്തം

തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ഒരാളെ തിരയുകയാണ് ന്യുയോർക്ക് സിറ്റി മേയർ. വർഷത്തിൽ ഒരു കോടി രൂപക്ക് മുകളിൽ ശമ്പളവും നൽകും. അമേരിക്കക്കാർക്ക് വലിയ പുള്ളിയാണെങ്കിലും നമുക്ക് സിസ്സാരക്കാരനാണ് ഈ ശത്രു. ന്യൂയോർക്കിലെ എലികളാണ് ഇപ്പോൾ അവർക്ക് മുന്നിലുള്ള ഏറ്റവും വലിയ ശത്രു. സിറ്റിയിലെ എലിശല്യം ഇല്ലാതാക്കാൻ വൻ തുക ശമ്പളം നൽകി ആളെ നിയോ​ഗിക്കാനാണ്  സിറ്റി മേയറുടെ തീരുമാനം. ഇതിനായി പത്രപരസ്യം നൽകുകയും ചെയ്തു.

ഈ തിങ്കളാഴ്ചയാണ് ന്യൂയോർക്ക് സിറ്റി മേയറുടെ ഓഫീസ് ന​ഗരത്തിലെ എലിശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി പദ്ധതികൾ തയ്യാറാക്കാനായി ഒരാളെ വേണം എന്ന് പരസ്യം നൽകിയിരിക്കുന്നത്.പദ്ധതികൾ തയ്യാറാക്കുക, അതിന് മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാൾക്ക് ചെയ്യേണ്ടി വരിക. അങ്ങനെ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ച് കഴിഞ്ഞു. ഇയാൾക്ക് ശമ്പളം കുറച്ചൊന്നുമല്ല, വർഷത്തിൽ ഒരു കോടിക്ക് മുകളിൽ ഈ പോസ്റ്റിലേക്കെത്തുന്നയാൾക്ക് ശമ്പളം കിട്ടും.

ന്യൂയോർക്കിൽ ഏകദേശം 1.8 കോടി എലികളെങ്കിലും ഉണ്ട് എന്നാണ് കരുതുന്നത്. ഈ എലികളെ എല്ലാം ഇല്ലാതാക്കാനായാണ് ഇപ്പോൾ ന​ഗരം ഒരാളെ തിരയുന്നത്. ഒപ്പം തന്നെ പ്രസിദ്ധീകരിച്ച പരസ്യത്തിൽ എലിശല്ല്യം ഇല്ലാതെയാക്കാൻ ന​ഗരവാസികളും ശ്രമിക്കണം എന്ന് പറയുന്നു. ന​ഗരത്തിന്റെ മേയർ എറിക് ആഡംസ് ആണ് എലിയെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരാൾക്ക് വേണ്ടി പരസ്യം നൽകിയിരിക്കുന്നതും, എലികളെ ഇല്ലാതെയാക്കാൻ സഹായിക്കുന്നവർക്കായി ഇത്രയധികം തുക നൽകാൻ തയ്യാറാണ് എന്നും അറിയിച്ചത്. എറിക് പറയുന്നത്,

പ്രോജക്ട് മാനേജ്മെന്റിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആർക്കും അപേക്ഷിക്കാൻ അർഹതയുണ്ട് എന്നാണ്. ഒപ്പം അങ്ങനെ ഇല്ലാതാക്കുന്ന ആളുകൾക്കായി 1.13 കോടി രൂപ നൽകുമെന്നും എറിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button