Latest NewsKerala

സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേയിലെ തീപിടുത്തം: ക്രൈംബ്രാഞ്ചിന് തിരിച്ചടി നൽകി വീണ്ടും വഴിത്തിരിവ്, കോടതിയിൽ നടന്നത്

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. കത്തിച്ചത് സഹോദരനെന്ന് മൊഴി നൽകിയാൾ മൊഴി മാറ്റി. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് മൊഴി തിരുത്തിയത്. ക്രൈം ബ്രാഞ്ച് നിർബന്ധിച്ചു പറയിച്ചതാണെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. തീ പിടുത്തത്തെക്കുറിച്ച് അറിയില്ലെന്നാണ് പുതിയ മൊഴി.

സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണ് കത്തിച്ചതെന്നായിരുന്നു ആദ്യ മൊഴി. മരിക്കുന്നതിന് മുന്‍പ് പ്രകാശ് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്.

പ്രശാന്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button