Latest NewsIndia

വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ഹൈദരാബാദ് യൂണിവേഴ്സ്റ്റിയിലെ സീനിയർ പ്രൊഫസർ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സീനിയർ പ്രൊഫസർ അറസ്റ്റിൽ. സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കൽറ്റി അംഗമായ രവി രഞ്ജൻ (62) എന്ന അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 23കാരിയായ തായ്ലൻഡ് വിദ്യാർത്ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ച് ബലാത്സം​ഗത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു.

വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി. പഠിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാൾ വിദ്യാർത്ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വിദ്യാർത്ഥിനി വീട്ടിലെത്തിയപ്പോൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഇയാളെ തടഞ്ഞപ്പോൾ വിദ്യാർത്ഥിനിയെ തല്ലിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പെൺകുട്ടിയെ ഇയാൾ യൂണിവേഴ്സിറ്റി ഗേറ്റിൽ ഇറക്കിവിട്ടു.

വെള്ളിയാഴ്ച രാത്രി പെൺകുട്ടി ഗച്ചിബൗളി പൊലീസ് സ്റ്റേഷനിലെത്തി പ്രൊഫസർക്കെതിരെ പരാതി നൽകി. നേരത്തെയും ഇയാൾക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും നടപടിയും ഉണ്ടായില്ലെന്നും ആരോപണമുയർന്നു. പ്രൊഫസർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button