KannurKeralaNattuvarthaLatest NewsNews

പരിചയപ്പെടുത്തുന്നത് ഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ്‌:ഡ്രൈവര്‍മാരെ പറ്റിച്ച്‌ കാറും പണവും തട്ടൽ, അറസ്റ്റില്‍

ഒറ്റപ്പാലം സ്വദേശിയെന്ന് സംശയിക്കുന്ന മലയാളി സഞ്ജയ് വര്‍മയാണ് പിടിയിലായത്

കണ്ണൂര്‍: കോവിഡ് ഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ്‌ ഡ്രൈവര്‍മാരെ പറ്റിച്ച്‌ കാറുമായി കടന്നുകളയുന്ന അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശിയെന്ന് സംശയിക്കുന്ന മലയാളി സഞ്ജയ് വര്‍മയാണ് പിടിയിലായത്. സമാനമായ തട്ടിപ്പ് നടത്താന്‍ ശ്രമിക്കവെ തലശ്ശേരി ടൗണില്‍വെച്ചാണ് ഇയാൾ പിടിയിലായത്.

വെള്ളിയാഴ്ച 12 മണിക്ക് തലശ്ശേരി ഹോസ്പിറ്റലിലെ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ബ്രണ്ണന്‍ കോളേജിന് സമീപമുള്ള നേഹാ ഹോളിഡേയ്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ റോഷിത്കുമാറിനെ വിളിച്ചിരുന്നു. തട്ടിപ്പിനിടെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജയ് വര്‍മയെ കാര്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പിടികൂടിയത്.

Read Also : ട്രക്കില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം, സൗദിയില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

മൂന്ന്‌ പോലീസുകാര്‍ മഫ്ടിയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ സഞ്ജയ് വര്‍മ ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

അതേസമയം, ഇയാള്‍ മംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വെള്ളിയാഴ്ച വന്നതും തട്ടിപ്പിലൂടെ കാര്‍ വാടകയ്ക്കെടുത്തായിരുന്നു. അവിടെവെച്ച്‌ വിദഗ്‌ധമായി മുങ്ങിയാണ് ഇവിടെയെത്തിയത്. ആ ഡ്രൈവറും പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button