Latest NewsNewsFootballSports

ബെല്‍ജിയത്തിന്‍റെ സുവര്‍ണതലമുറയ്ക്ക് മടക്കം: മൊറോക്കോയും ക്രൊയേഷ്യയും പ്രീ ക്വാര്‍ട്ടറില്‍

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയ ബെല്‍ജിയം പ്രീ ക്വാർട്ടർ കാണാതെ പുറത്ത്. സമനില വഴങ്ങിയെങ്കിലും അഞ്ച് പോയന്‍റുമായി ക്രൊയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ അവസാന മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മൊറോക്കോ ഏഴ് പോയന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.

കാനഡ നേരത്തെ പുറത്തായിരുന്നു. തോല്‍വിയോടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തിന്‍റെ സുവര്‍ണതലമുറ കൂടിയാണ് ലോകകപ്പിൽ നിന്ന് വിടപറയുന്നത്. ബെല്‍ജിയം മുന്നേറ്റ നിരയില്‍ റൊമേലു ലുക്കാകുവിന് ഗോളിലേക്ക് രണ്ടാം പകുതിയില്‍ മാത്രം മൂന്ന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല.

ഒരു തവണ പോസ്റ്റ് വില്ലനായപ്പോള്‍ രണ്ട് തവണ ലുക്കാവിന്‍റെ ഷോട്ട് പുറത്തേക്ക് പോയി. 61-ാം മിനിറ്റിലാണ് ലുക്കാക്കുവിന്‍റെ ക്ലോസ് റേഞ്ചില്‍ ഗോളെന്നുറച്ച ലുക്കാക്കുവിന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചത്. ഒരു മിനിറ്റിനകം ഗോളി പോലും ഇല്ലാതെ പോസ്റ്റില്‍ ലഭിച്ച തുറന്ന അവസരം ലക്ഷ്യത്തിലെത്തിക്കാൻ ലുക്കാവുിനായില്ല. ലുക്കാകുവിന്‍റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

മുന്നേറ്റനിരയിൽ റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്, മധ്യനിരയിൽ കെവിൻ ഡിബ്രുയിൻ, പ്രതിരോധത്തിൽ യാൻ വെർട്ടോംഗൻ, ഗോൾ വലയ്ക്കു മുന്നിൽ തിബോ ക്വോർട്വ എന്നിവരെല്ലാം ബെൽജിയം ഫുട്ബോളിലെ സുവർണ തലമുറയാണ്. ഈ ലോകകപ്പോടെ ഈ തലമുറ അവസാനിക്കുകയാണ്. കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയം മൂന്നാ സ്ഥാനം സ്വന്തമാക്കിയിരുന്നു.

Read Also:- രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 400-ലധികം ലവ് ജിഹാദ് കേസുകള്‍ : വിശ്വഹിന്ദു പരിഷത്ത്

അതേസമയം, ഗ്രൂപ്പ് എഫിലെ മറ്റൊരു പോരാട്ടത്തില്‍ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലെത്തി. നാലാം മിനിറ്റില്‍ ഹാകിം സിയെച്ചിന്‍റെ ഗോളില്‍ മുന്നിലെത്തിയ മൊറോക്കോ 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസ്യരിയുടെ ഗോളില്‍ ലീ‍ഡുയര്‍ത്തി. 40-ാം മിനിറ്റില്‍ മൊറോക്കോയുടെ നയിഫ് അഗ്വേര്‍ഡിന്‍റെ സെല്‍ഫ് ഗോളില്‍ കാനഡ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോൾ കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button