വെഞ്ഞാറമൂട് : അനധികൃതമായി മദ്യം കച്ചവടം ചെയ്ത വയോധികൻ അറസ്റ്റിൽ. പാലോട് ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 29-ൽ മല്ലിക (63)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഇയാൾ അറസ്റ്റിലായത്. എക്സൈസ് സംഘത്തിനു നേരെ ആസിഡ് ഒഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വനിത സിവിൽ എക്സൈസ് ഓഫീസർമാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും 3.8 ലിറ്റർ മദ്യവും 300 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
Read Also : യുവാവിനെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
ഭരതന്നൂർ കോളനിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ രീതിയിൽ വിദേശമദ്യ വിൽപ്പന നടന്നു വരുന്നു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പ്രത്യേക നിരീക്ഷണം തുടരുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments