Latest NewsKeralaNews

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ  കഠിന തടവ് 

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ  കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതോടൊപ്പം ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതില്‍ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

ഇത് കൂടാതെ അതിജീവിതർക്കുള്ള നഷ്ടപരിഹാര ഫണ്ടിൽനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം.പി ഷിബു ഉത്തരവിട്ടു.

2014 ൽ അതിജീവിത പ്ലസ്ടു വിദ്യാർഥിനിയായിരിക്കെയാണു സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ പഠനാവശ്യങ്ങൾക്കായി താമസിക്കുമ്പോൾ ആണ് പെണ്‍കുട്ടി പല തവണ പീഡനത്തിന് ഇരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button