മുട്ട കഴിക്കാത്തവരുണ്ടോ? മുട്ട ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങള്‍ തരുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഏതൊരു ഗുണമുള്ള സാധനങ്ങളും ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്. അതുപോലെ തന്നെയാണ് ഭക്ഷണവും. എങ്ങനെ പാകം ചെയ്യണം, എന്തൊക്കെ ചേര്‍ക്കണം, ഏതു തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങണം എന്ന വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
മുട്ടയുടെ കാര്യം എടുത്താല്‍ തന്നെ.. പലപ്പോഴും ചീഞ്ഞ മുട്ടകള്‍ നമുക്ക് കടയില്‍ നിന്ന് ലഭിക്കാറുണ്ട്. അതുപോലെ നിറവ്യത്യാസങ്ങളും കാണാറുണ്ട്. ബ്ലഡ് സ്‌പോട്ടുള്ള മുട്ട കണ്ടിട്ടുണ്ടോ? ഇത്തരം മുട്ടകള്‍ നിങ്ങള്‍ ചീഞ്ഞ മുട്ടയാണെന്ന് കരുതി ഉപേക്ഷിക്കാറാണോ പതിവ്. മുട്ട പൊട്ടിയ്ക്കുമ്പോഴാണ് ഇത് കാണപ്പെടുന്നത്. ഇത് കേടാണെന്നു കരുതി ഉപയോഗിക്കാതിരിക്കരുത്.
Read Also : മുസ്ലീം സമം തീവ്രവാദം എന്നത് സംഘപരിവാര്‍ ആശയം: അബ്ദുറഹിമാനെതിരായ പരാമര്‍ശം ബോധപൂര്‍വ്വമാണെന്ന് റിയാസ്
കോഴിക്കുഞ്ഞാകാന്‍ തുടങ്ങുന്ന മുട്ടയെന്നതാണ് പൊതുവെ ഇതിനെക്കുറിച്ചു പറയുക. മുട്ട രൂപപ്പെടുമ്പോള്‍ മഞ്ഞക്കരുവിന്റെ മുകളിലായി രക്തക്കുഴല്‍ പൊട്ടുന്നതാണ് ഇത്തരത്തിലെ രക്തക്കറയ്ക്കു കാരണം. ഇത് ആരോഗ്യഗുണമുള്ള മുട്ട തന്നെയാണ്.
ഈ ചുവന്ന ഭാഗം സ്പൂണ്‍ കൊണ്ടോ കത്തിയുപയോഗിച്ചോ നീക്കി ഉപയോഗിയ്ക്കാവുന്നതേയുളളൂ. സാധാരണ മുട്ട പോലെത്തന്നെ രുചിയും ഗുണവുമുള്ള മുട്ട തന്നെയായിരിയ്ക്കും ഇതും. ഇത്തരം മുട്ടകള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്.
Post Your Comments