Latest NewsInternational

യേശു പറഞ്ഞെന്ന് പറഞ്ഞ് 37000 അടി മുകളിൽ വെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരി! ഒടുവിൽ ..

പറക്കുന്ന വിമാനത്തി​ന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരി. 37,000 അടി മുകളിൽ വെച്ചാണ് യാത്രക്കാരി വാതിൽ തുറക്കാൻ ശ്രമിച്ചത്. യേശു പറഞ്ഞിട്ടാണ് വാതിൽ തുറക്കുന്നത് എന്ന് പറഞ്ഞാണ് യുവതി കടുംകൈക്ക് മുതിർന്നത്. സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീയെ അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ ഹൂസ്റ്റണിൽ നിന്ന് ടെക്‌സസിലേക്ക് പറന്ന സൗത്ത് വെസ്റ്റ് ഫ്‌ലൈറ്റ് 192ലാണ് സംഭവം നടന്നത്. ഇവരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. 34കാരിയായ എലോം അജ്‌ബേഗ്നിയോ എന്ന സ്ത്രീയാണ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത്. എമർജൻസി എക്‌സിറ്റിന് സമീപത്തേക്ക് പോകാൻ ശ്രമിച്ചത് വിമാനത്തിലെ ജീവനക്കാർ തടഞ്ഞതോടെയാണ് ഇവർ സൈഡ് ഡോർ തുറക്കാൻ ശ്രമിച്ചത്. വാതിലിന് അരികിലേക്ക് നീങ്ങിയപ്പോൾ ഒരു യാത്രക്കാരൻ തടയാൻ ശ്രമിച്ചു. എന്നാൽ ഇവർ അദ്ദേഹത്തിന്റെ തുടയിൽ കടിച്ചു.

തുടർന്ന് വിമാനത്തിലെ ജീവനക്കാരെത്തി ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു. വിമാനത്തിൽ തലയിടിച്ച് ഇവർ ബഹളം വച്ചു. യാത്രക്കാരി പ്രശ്‌നമുണ്ടാക്കുന്നത് തുടർന്നപ്പോൾ പൈലറ്റ്, ലിറ്റിൽ റോക്ക് ഹിലാരി ക്ലന്റൺ നാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. സ്ത്രീയുടെ കടിയേറ്റ യാത്രക്കാരന് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. മെരിലാൻഡിലുള്ള തന്റെ സുഹൃത്തിനെ കാണാനായി ഭർത്താവിനോട് പറയാതെ വീടുവിട്ടിറങ്ങിയതാണ് എന്ന് പിന്നീട് ഇവർ പൊലീസിനോട് പറഞ്ഞു. സാധാരണയായി താൻ ഇത്തരം കാര്യങ്ങൾ ചെയ്യാറില്ലെന്നും ഏറെ നാളുകൾക്ക് ശേഷം വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ഉത്കണ്ഠയുണ്ടായിരുന്നു എന്നും ഇവർ പൊലീസിനോട് പറഞ്ഞു.

shortlink

Post Your Comments


Back to top button