ബംഗളൂരു : ബംഗളൂരു നഗരത്തിലെ സ്‌കൂളുകളില്‍ ക്ലാസ് മുറിയിലെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കണ്ടെത്തിയത് ഗര്‍ഭ നിരോധന ഉറകള്‍. ഇതിന് പുറമെ മൊബൈല്‍ ഫോണ്‍,സിഗരറ്റ്, മയക്കുമരുന്ന്, ലൈറ്റര്‍ എന്നിവയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. 8,9,10 ക്ലാസുകളിലെ കുട്ടികളില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.
സ്‌കൂളിലെ 80 ശതമാനം കുട്ടികളുടെ ബാഗുകളിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ആംഗ്യങ്ങള്‍ കാണിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
അതേസമയം, ഇത്തരം വസ്തുക്കളുമായി പിടികൂടിയ കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ 10 ദിവസം മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. തുടര്‍ന്ന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചു. പെണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കോണ്ടം കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്തപ്പോള്‍ കൂടെ പഠിക്കുന്ന സമപ്രായരായ വിദ്യാര്‍ത്ഥികളെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ചെറിയ കുട്ടികള്‍പോലും മയക്കുമരുന്ന് ഇടപാടിന് കണ്ണിയാവുകയാണ്. ഏവരെയും ഞെട്ടിച്ച ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് സ്‌കൂള്‍സ് ഇന്‍ കര്‍ണാടക ജനറല്‍ സെക്രട്ടറി ഡി. ശശികുമാര്‍ പറഞ്ഞു.
Post Your Comments