വീട്ടില്‍ നിന്നും സ്റ്റീല്‍ പാത്രത്തിലും വാഴയില വെട്ടിയെടുത്തും പൊതിഞ്ഞ ഭക്ഷണം കഴിച്ച നമ്മള്‍ എത്ര പെട്ടെന്നാണ് അലൂമിനിയം ഫോയിലിലേക്ക് വഴിമാറിയത്. ചൂടോടുകൂടിയ ഭക്ഷണം ഇങ്ങനെ അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് കഴിക്കുന്നത് നല്ലതാണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്?
അലൂമിനിയം ഫോയില്‍ അലൂമിനിയം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇതില്‍ പക്ഷേ ശുദ്ധമായ അലൂമിനിയം അടങ്ങിയിട്ടില്ല. അലൂമിനിയം അടങ്ങിയ ലോഹമാണ് ഇതിലുള്ളത്. റോളിങ്ങ് മില്‍ എന്ന യന്ത്രത്തിലാണ് അലൂമിനിയം ഫോയില്‍ ഉണ്ടാക്കുന്നത്. 0.01% ആണ് ഇതിന്റെ മര്‍ദ്ദം. ഇത്തരത്തില്‍ തയ്യാറാക്കിയ ലോഹം തണുപ്പിച്ച് നേര്‍പ്പിച്ചാണ് അലൂമിനിയം ഫോയില്‍ ഉണ്ടാക്കുന്നത്. അലൂമിനിയം ഫോയിലിന് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവുണ്ട്. ഇതിന് പ്രതിഫലന ശേഷി ഉള്ളതിനാല്‍ ചൂട് നഷ്ടപ്പെടാതെ ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കുന്നു. വേഗം കേടുവരുന്ന ഭക്ഷണം പൊതിഞ്ഞു സൂക്ഷിക്കാനും പാലുല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ വയ്ക്കാനും അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നു.
സത്യത്തില്‍ ഭക്ഷണം പൊതിയാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതും അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല. അലൂമിനിയം ഫോയിലില്‍ ഭക്ഷണം വയ്ക്കുമ്പോള്‍ ഇതില്‍ നിന്ന് അലൂമിനിയം മെറ്റല്‍ ഭക്ഷണത്തിലേക്ക് ചേരാമെന്നത് കൊണ്ടാണ് ഇതുപയോഗിക്കരുതെന്ന് പറയുന്നത്. പ്രത്യേകിച്ച് അസിഡിക് ആയ ഭക്ഷണങ്ങള്‍, എരിവുള്ള വിഭവങ്ങള്‍ എന്നിവ.കൂടാതെ അലൂമിനിയം ഫോയില്‍ ചൂടാക്കുന്നതും ദോഷമാണ്.ചൂട് ഭക്ഷണമാണെങ്കില്‍ അലൂമിനിയം ഭക്ഷണത്തിലേക്ക് ചേരാനുള്ള സാധ്യതയുമുണ്ട്.
കൂടാതെ കൂടുതല്‍ സമയം അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നത് ദോഷകരമാണ്. 3-4 മണിക്കൂര്‍ കഴിയുമ്പോള്‍ ബാക്ടീരിയ പെരുകാന്‍ സാധ്യതയുണ്ട്. ഇത് ഛര്‍ദ്ദിക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും, അലൂമിനിയത്തിന്റെ അളവ് അമിതമായി ശരീരത്തിലെത്തുന്നത് വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
Post Your Comments