തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകത്തിന്റെ ചുരുളാണ് ഇന്നലെ അഴിഞ്ഞത്. മാറനെല്ലൂരില്‍ നിന്ന് 11 വര്‍ഷം മുമ്പ് കാണാതായ വിദ്യയെയും കുഞ്ഞ് ഗൗരിയേയും കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മകളുടെയും കൊച്ചുമകളുടെയും തിരോധാനം സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദിവ്യയുടെ അമ്മ രാധ മുട്ടാത്ത വാതിലുകള്‍ ഇല്ലായിരുന്നു. ഒടുവിൽ 2019 ല്‍ ഐഎസ് റിക്രൂട്ട്മെന്റിന്റെ പേരിൽ സ്ത്രീകളെ കാണാതായ സംഭവങ്ങള്‍ വീണ്ടും അന്വേഷിക്കണമെന്ന് നിര്‍ദ്ദേശം വന്നതോടെയാണ് പോലീസ് പൂട്ടിക്കെട്ടിയ വിദ്യയുടെ തിരോധാന കേസ് വീണ്ടും പൊങ്ങി വന്നത്.
വിദ്യയേയും കൂട്ടി വരാമെന്ന പറഞ്ഞ മാഹിൻകണ്ണ് പിന്നീട് ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി സ്ഥിര താമസമാക്കുകയും ചെയ്തു. അതിനിടയിൽ വിദ്യയുടെ പിതാവ് മകളെ കാണാതായ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു. 2019ല്‍ ഐഎസ് കേസ് വന്നപ്പോള്‍ സംസ്ഥാനത്തുനിന്ന് കാണാതായ പെണ്‍കുട്ടികളെ കുറിച്ച് പരിശോധിക്കുമ്പോഴാണ് മാറനെല്ലൂരിലെ ഈ കേസും പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാല്‍ മാഹിന്‍കണ്ണ് നിയമപരിരക്ഷ നേടിയതോടെ പോലീസ് അന്വേഷണം വഴിമുട്ടി. അടുത്തകാലത്ത് ഈ സംഭവം വീണ്ടും ഉയര്‍ന്നുവന്നതോടെ പോലീസ് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. അന്നും മാഹിനെതിരെ പൊലീസിന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പത്ത് മാസത്തിന് ശേഷം അൺനോൺ എന്നെഴുതി ആ ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.
അങ്ങനെയിരിക്കെയാണ് 2022 ൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഇലന്തൂർ നരബലി വാർത്തകളിൽ നിറയുന്നത്. തൊട്ടുപിന്നാലെ കേരളത്തിലെ തിരോധാന കേസുകളെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് മേധാവി ഉത്തരവിട്ടു. അങ്ങനെയാണ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വിദ്യാ തിരോധാന കേസ് വീണ്ടും പൊലീസ് അന്വേഷിക്കുന്നത്. വിദ്യയുടേതും കുഞ്ഞിന്റേതും കൊലപാതകമാണെന്ന് കണ്ടെത്തുന്നതും.
Post Your Comments