Latest NewsKeralaNews

മുന്നറിയിപ്പില്ലാതെ പരിശോധന: സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് കോണ്ടം,ഗർഭ നിരോധന ഗുളികകൾ, സിഗരറ്റ് എന്നിവ

ബെംഗലൂരു: മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിൽ സ്‌കൂള്‍ കുട്ടികളുടെ ബാഗില്‍ നിന്നും കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ കണ്ടെത്തി. കര്‍ണാടകയില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ബാഗില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കുട്ടികളുടെ ബാഗുകള്‍ പരിശോധിച്ചത്. എന്നാല്‍ കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്ററുകള്‍, വൈറ്റ്‌നറുകള്‍, ധാരാളം പണം എന്നിവയാണ് ബാഗില്‍ നിന്ന് കിട്ടിയത്.

ടാറ്റ ഗ്രൂപ്പ്: ഇന്ത്യയിലെ ഐഫോൺ നിർമ്മാതാക്കളായ വിസ്ട്രോണിനെ സ്വന്തമാക്കിയേക്കും

സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അധികൃതര്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിട്ടില്ല. സ്‌കൂളില്‍ തന്നെ കൗണ്‍സിലിങ്ങ് സംവിധാനം ഉണ്ടെങ്കിലും പുറത്ത് നിന്നുളള ബോധവല്‍ക്കരണ സഹായങ്ങളും കുട്ടികള്‍ക്ക് നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ രക്ഷിതാക്കളോട് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് പത്ത് ദിവസത്തെ അവധി അനുവദിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button