ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിനു പിന്നാലെ നടപ്പാക്കിയ ഏറ്റവും പുതിയ മാറ്റങ്ങളിലൊന്നായിരുന്നു ബ്ലൂ സബ്സ്ക്രിപ്ഷൻ. ഉപഭോക്താക്കൾക്ക് നിശ്ചിത തുക നൽകിയാൽ അക്കൗണ്ടുകളിൽ ബ്ലൂ ടിക്ക് ലഭ്യമാകും. എന്നാൽ, ബ്ലൂ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്കകം ഈ ഫീച്ചർ താൽക്കാലികമായി ട്വിറ്റർ നിർത്തിവച്ചിരുന്നു. നവംബർ അവസാന വാരത്തോടെ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ബ്ലൂ സബ്സ്ക്രിപ്ഷൻ റീലോഞ്ച് വൈകുമെന്നാണ് റിപ്പോർട്ടുകൾ.
മുൻപ് തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഐഫോണുകളിൽ ഈ സേവനം ലഭ്യമായിരുന്നു. ബ്ലൂ ടിക്ക് വെരിഫിക്കേഷൻ പണം കൊടുത്ത് നേടുന്നതിന് പുറമേ, നിരവധി അധിക ഫീച്ചറുകളും മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ സംവിധാനത്തിലൂടെ നിരവധി സ്പാം പ്രൊഫൈലുകൾക്കും ബ്ലൂ ടിക്ക് ലഭിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിനാണ് പേയ്ഡ് വെരിഫിക്കേഷൻ സംവിധാനം ട്വിറ്റർ താൽക്കാലികമായി നിർത്തലാക്കിയത്. ഈ സേവനം എപ്പോൾ പുനരാരംഭിക്കും എന്നതിനെക്കുറിച്ചുളള ഔദ്യോഗിക വിവരങ്ങൾ ട്വിറ്റർ പുറത്തുവിട്ടിട്ടില്ല.
Also Read: മഴക്കാലത്ത് തൈരും മോരും കഴിക്കുന്നത് പ്രശ്നമോ?
Post Your Comments