സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 417.81 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,099.65 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 140.30 പോയിന്റ് നേട്ടത്തിൽ 18,758.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിൽ ഇന്ന് ഏകദേശം 1,992 ഓഹരികൾ മുന്നേറുകയും, 1,395 ഓഹരികൾ ഇടിയുകയും, 104 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നിട്ടുണ്ട്. മിഡ്ക്യാപ് സൂചിക ഒരു ശതമാനവും, സ്മോൾക്യാപ് സൂചിക 0.6 ശതമാനവുമാണ് നേട്ടം കൈവരിച്ചത്. കൂടാതെ, പൊതുമേഖല ബാങ്ക് ഒഴികെയുള്ള മറ്റെല്ലാ സൂചികകളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
അൾട്രാടെക് സിമന്റ്, ബജാജ് ഓട്ടോ, ഗ്രാസിം ഇൻഡസ്ട്രീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എം ആൻഡ് എം തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, സൺ ഫാർമ, ഐടിസി, എച്ച്സിഎൽ ടെക്നോളജീസ്, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: യുഎഇ ദേശീയ ദിനം: നാളെ മുതൽ 3 എമിറേറ്റുകളിൽ സൗജന്യ പാർക്കിംഗ്
Post Your Comments