കാലാവസ്ഥ അനുസരിച്ച് നമ്മുടെ ആരോഗ്യസ്ഥിതിയും മാറിമറിഞ്ഞ് വരുമല്ലോ. കാലാവസ്ഥ മാറുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതരീതികളിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍. ഇത് ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കും.
അത്തരത്തില്‍ മഴക്കാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രധാനമായും പ്രതിരോധശേഷി മെച്ചപ്പെടുത്താനും അതുവഴി മഴക്കാല രോഗങ്ങളെ ചെറുക്കാനും, പൊതുവില്‍ മഴക്കാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമായിട്ടുള്ള ഭക്ഷണങ്ങളാണിവ.
സീസണലായി ലഭിക്കുന്ന പഴങ്ങളാണ് ഈ പട്ടികയിലാദ്യം ഉള്‍പ്പെടുത്തുന്നത്. ആപ്പിള്‍, ഞാവല്‍, പ്ലം, ചെറികള്‍, പീച്ച്, പപ്പായ, പിയേഴ്സ്, മാതളം തുടങ്ങി സീസണലായി ലഭിക്കുന്ന പഴങ്ങളെല്ലാം കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ജലാംശം നല്ലരീതിയില്‍ അടങ്ങിയ പഴങ്ങള്‍ അധികം എടുക്കാതിരിക്കുകയും വേണം.
സൂപ്പുകളും ചായയുമെല്ലാം മഴക്കാലത്തിന് ഏറെ അനുയോജ്യമായവയാണ്. ഗ്രീൻ ടീ, മസാല ടീ, ഹെര്‍ബ് ടീ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിനൊപ്പം പച്ചക്കറികളോ ഇറച്ചിയോ എല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പുകളും ആരോഗ്യത്തിന് നല്ലതാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനാണ് ഇവയെല്ലാം പ്രയോജനപ്പെടുന്നത്.
Post Your Comments