രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ശരീരത്തിന് പ്രതിരോധശേഷി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ കാര്യങ്ങളിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ ഒട്ടനവധി രോഗങ്ങളിൽ നിന്ന് പ്രതിരോധം നേടാൻ സാധിക്കും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ചേരുവകൾ നമുക്ക് ചുറ്റുമുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഭക്ഷണത്തിൽ കുരുമുളക് ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. കൂടാതെ, കുരുമുളക് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇവ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ, രക്തചക്രമണവും ദഹനവും മെച്ചപ്പെടുത്താൻ കുരുമുളക് മികച്ച ഓപ്ഷനാണ്.
മെറ്റബോളിസം വർദ്ധിപ്പിക്കാൻ ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തുന്നത് നല്ലതാണ്. പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാൽ വിശപ്പ് നിയന്ത്രിക്കുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് തേൻ. കൂടാതെ, ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. തേൻ കഴിച്ചാൽ ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ എന്നിവ പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്.
Post Your Comments