ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 177.04 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,681.84 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 55.20 പോയിന്റ് ഉയർന്ന് 18,618 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഏകദേശം 1,653 ഓഹരികൾ മുന്നേറിയും, 1,717 ഓഹരികൾ ഇടിഞ്ഞും, 147 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നിട്ടുണ്ട്. മിഡ്ക്യാപ് സൂചിക 0.3 ശതമാനവും, സ്മോൾക്യാപ് സൂചിക 0.4 ശതമാനവുമാണ് ഇടിഞ്ഞത്.
ഹിന്ദുസ്ഥാൻ യൂണിലിവർ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സിപ്ല, ഹീറോ മോട്ടോകോർപ്പ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. അതേസമയം, പവർ ഗ്രിഡ് കോർപ്പറേഷൻ, മാരുതി സുസുക്കി, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Post Your Comments