ചങ്ങനാശേരി: വീട്ടമ്മയുടെ പണം അപഹരിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. പായിപ്പാട് കൊച്ചുപള്ളി ഭാഗത്ത് വടക്കേപ്പുറം ജിമ്മി ദേവസ്യ(59) യെയാണ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം തൃക്കൊടിത്താനത്തുള്ള വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. സുഹൃത്തുക്കളായ ഇവര്‍ കാറില്‍ ഒരുമിച്ചു വരുന്ന സമയം വീട്ടമ്മയുടെ വീടിന്റെ ഗേറ്റിന് സമീപം എത്തിയപ്പോള്‍ ഇവരെ ആക്രമിച്ച് പിന്‍സീറ്റില്‍ ഉണ്ടായിരുന്ന പണം അടങ്ങിയ ബാഗുമായി കാറില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
Read Also : പ്രാരംഭ ഓഹരി വിൽപ്പനയുടെ അന്തിമ തയ്യാറെടുപ്പുമായി യൂണിപാട്സ് ഇന്ത്യ
ബാഗിനുള്ളില്‍ പണവും വീട്ടമ്മയുടെ വീടിന്റെ ആധാരവും ഉണ്ടായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന്, തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവിലായിരുന്ന ജിമ്മിയെ ചങ്ങനാശേരിയില്‍ നിന്ന് പിടികൂടുകയുമായിരുന്നു. അന്വേഷണ സംഘം ആധാരം വീടിന്റെ സമീപത്തു നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുക്കുകയും ചെയ്തു.
എസ്എച്ച്ഒ ഇ. അജീബ്, എസ്ഐമാരായ ബോബി വര്‍ഗീസ്, ഷാജി, എഎസ്ഐ സാബു, സിപിഒമാരായ അനീഷ് ജോണ്‍, സത്താര്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments