
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്.
പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം. ഉറങ്ങിക്കിടന്ന ഭർത്താവിനെ ലൂര്‍ദ് മേരി കോടാലി കൊണ്ട് വെട്ടുകയായിരുന്നു.
കുടുംബപ്രശ്‌നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments