Latest NewsFootballNewsSports

ഖത്തറിൽ ജർമ്മനിയ്ക്ക് ആശ്വാസ സമനില: ഇ ഗ്രൂപ്പിൽ ഇനി തീപ്പാറും പോരാട്ടങ്ങൾ!

ദോഹ: ഖത്തർ ലോകകപ്പിലെ ​ഗ്രൂപ്പ് ഇയിൽ ജർമ്മനി-സ്പെയിൻ മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. സ്‌പെയിനിനായി അൽവാരോ മൊറാട്ടയും ജർമ്മനിക്കായി നിക്ലാസ് ഫുൾക്രൂഗുമാണ് ​ഗോൾ നേടിയത്. അന്റോണിയോ റൂഡിഗർ ജർമ്മനിക്കായി പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തോറ്റ ജർമ്മനിക്കിത് നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു. ആദ്യ മത്സരത്തിൽ ജർമ്മനി, ജപ്പാനോട് 1-2 ന് തോറ്റിരുന്നു.

ആദ്യ പകുതി ഗോൾ രഹിതസമനിലയിൽ കലാശിച്ചപ്പോൾ, ഗോളിനായുള്ള കാത്തിരിപ്പ് 62-ാം മിനിറ്റിൽ അൽവാരോ മൊറാട്ട അവസാനിപ്പിക്കുകയായിരുന്നു. തിരിച്ചടിക്കാൻ ജർമ്മനി അടവുകൾ മുഴുവൻ പുറത്തെടുത്തതോടെ 83-ാം മിനിറ്റിൽ ജർമനിയുടെ രക്ഷകനായി നിക്ലാസ് ഫുൾക്രൂഗ് അവതരിച്ചു. ഇരു ടീമുകളും അവസരങ്ങള്‍ ഏറെ പാഴാക്കിയതോടെ മത്സരം സമനിലയിൽ കലാശിച്ചു.

ഇ ഗ്രൂപ്പിലെ നാല് ടീമുകൾക്കും പ്രീ ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. വ്യാഴാഴ്ചത്തെ അവസാന മത്സരങ്ങളാകും ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുക. രണ്ട് മുന്‍ ലോക ചാമ്പ്യന്മാരുള്‍പ്പെട്ട ഇ ഗ്രൂപ്പില്‍ നിലവില്‍ മുന്നിൽ സ്പെയിനാണ്. രണ്ട് കളിയിൽ 4 പോയിന്‍റുള്ള സ്പെയിന് ഗോള്‍ ശരാശരിയിൽ വ്യക്തമായ മേൽക്കൈയുണ്ട്.

Read Also:- ല​ഹ​രി​സം​ഘത്തിന്റെ അ​ഴി​ഞ്ഞാ​ട്ടം, ബസ് തല്ലിതകർത്തു : മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ഓരോ ജയം വീതം നേടിയ ജപ്പാനും കോസ്റ്ററിക്കയും 3 പോയിന്‍റ് വീതവുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. സ്പെയിനെ സമനിലയിൽ തളച്ചതോടെ ജര്‍മ്മനി അക്കൗണ്ട് തുറന്നു. വ്യാഴാഴ്ചത്തെ അവസാന റൗണ്ടിൽ ജര്‍മ്മനിക്ക് കോസ്റ്റാറിക്കയും സ്പെയിന് ജപ്പാനുമാണ് എതിരാളികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button